ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ഒക്‌ടോബര്‍ 15ന് എഴുത്തിനിരുത്ത്

മനാമ- വിജയദശമി ദിവസമായ ഒക്‌ടോബര്‍ 15ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ എഴുത്തിനിരുത്ത് ചടങ്ങ് നടക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ സൗകര്യമുണ്ടാകും. ബഹ്‌റൈനിലെ പ്രമുഖ വ്യക്തികള്‍ക്ക് പുറമേ രക്ഷിതാക്കള്‍ക്ക് താല്‍പര്യമുള്ള വ്യക്തികളുടെ സാന്നിധ്യവും എഴുത്തിനിരുത്തിന് പ്രയോജനപ്പെടുത്താമെന്ന് സമാജം പ്രസിഡന്റ്് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.

 

 

Latest News