സ്വര്‍ണാക്ഷരങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍, പാക് കലാകാരന്റെ സൃഷ്ടി ദുബായ് എക്‌സ്‌പോയില്‍

ദുബായ്- സ്വര്‍ണം പൂശിയ അക്ഷരങ്ങളുമായി വിശുദ്ധ ഖുര്‍ആന്‍. പാക്കിസ്ഥാനി കലാകാരനാണ് ലോകത്തെ ഇത്തരത്തിലുള്ള ആദ്യസംരംഭം എന്ന നിലയില്‍ ഈ കലാസൃഷ്ടിക്ക് പിന്നിലുള്ളത്. ഇതിന്റെ ഏതാനും ഭാഗങ്ങള്‍ ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.
'മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശന മേളയാണ് ദുബായ് എക്‌സ്‌പോ. അതിനാലാണ് എന്റെ സൃഷ്ടി ലോകത്തെ പരിചയപ്പെടുത്താന്‍ ഏറ്റവും ഉചിതമായ വേദിയായി ഞാനിതിനെ കാണുന്നത്' - രാജ്യാന്തര പ്രശസ്തനായ കലാകാരന്‍ ഷാഹിദ് റസ്സം പറഞ്ഞു.
കറാച്ചിയിലെ ആര്‍ട്‌സ് കൗണ്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലാണ് റസ്സം.
മികച്ച ഗുണനിലവാരമുള്ള കാന്‍വാസില്‍ സ്വര്‍ണവും അലൂമിനിയവും ചേര്‍ന്ന മിശ്രിതത്തിലാണ് ഖുര്‍ആന്‍ വചനങ്ങള്‍ രേഖപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം.

 

Latest News