Sorry, you need to enable JavaScript to visit this website.
Tuesday , November   30, 2021
Tuesday , November   30, 2021

കുവൈത്തില്‍ ഇഖാമ പുതുക്കാന്‍ 2000 ദിനാര്‍; നിര്‍ദേശം തള്ളി ചേംബര്‍

കുവൈത്ത് സിറ്റി- 60 കഴിഞ്ഞ, ബിരുദധാരികളല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് 2,000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നു ആവശ്യമുയരുന്നു. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദധാരികള്‍ അല്ലാത്ത വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കുന്നില്ല. അതുവഴിയുള്ള പ്രതിസന്ധിയെക്കുറിച്ച് വിവിധ തലങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളെത്തുടര്‍ന്നാണ് ഫീസ് ഈടാക്കി ഇഖാമ പുതുക്കി നല്‍കാമെന്ന ആലോചന ശക്തമായത്.
മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍
പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനു നിവേദനം നല്‍കി. ഭീമമായ തുക നല്‍കി ഇഖാമ പുതുക്കാന്‍ ഭൂരിപക്ഷം ആളുകളും തയാറാകില്ല. പരിചയസമ്പന്നരായ ആളുകളുടെ സേവനം രാജ്യത്തിന് ലഭിക്കാത്ത സാഹചര്യമാകും അതുവഴി സൃഷ്ടിക്കപ്പെടുകയെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

 

 

Latest News