ഭരണസംവിധാനം നവീകരിക്കാന്‍ നടപടി, പുതിയ കാലത്തേക്ക് യു.എ.ഇ

അബുദാബി- അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി യു.എ.ഇ പുതിയ രീതി സ്വീകരിക്കുമെന്നു വൈസ്് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങള്‍  നവീകരിക്കേണ്ടത് ആവശ്യമാണ്. നേട്ടം കൈവരിക്കാനും മുന്‍ഗണനകള്‍ നിശ്ചയിക്കാനും സര്‍ക്കാര്‍ പദ്ധതികളും ബജറ്റുകളും അംഗീകരിക്കാനും ഇത് അത്യാവശ്യമാണ്. യു.എ.ഇയുടെ മുന്‍ പദ്ധതിയായ എമിറേറ്റ്‌സ് വിഷന്‍ 2021 കഴിഞ്ഞ 10 വര്‍ഷമായി അതിന്റെ ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം വിശദീകരിച്ചു

രാജ്യം 100 വികസന സൂചകങ്ങളില്‍ ലോകത്തെ നയിക്കുന്നു. വ്യസ്ത്യമായ പദ്ധതികളോടെയാണ് അടുത്ത 50 വര്‍ഷങ്ങളെ ഞങ്ങള്‍ സമീപിക്കുന്നത്. ഇവ നടപ്പാക്കുന്നതിനായി പ്രയത്‌നിക്കാനും പരിവര്‍ത്തനത്തിന് പ്രതിജ്ഞാബദ്ധരാകാനും സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ശൈഖ് മുഹമ്മദ്  ആവശ്യപ്പെട്ടു.

 

 

Latest News