യു.എ.ഇ മന്ത്രിസഭയില്‍ അഴിച്ചുപണി; ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ഉപപ്രധാനമന്ത്രി

അബുദാബി യു.എ.ഇ മന്ത്രിസഭയില്‍ അഴിച്ചുപണി. ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായി നിയമിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
ധനകാര്യ സഹമന്ത്രിയായി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനിയെയും നീതിന്യായ മന്ത്രിയായി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയെയും മനുഷ്യവിഭവസ്വദേശിവത്കരണ മന്ത്രിയായി ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാറിനെയും നിയമിച്ചു. മര്‍യം അല്‍ മുഹൈരിയാണ് പുതിയ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി. അബ്ദുല്ല ബിന്‍ മുഹൈര്‍ അല്‍ കെത് ബിയെ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ കാര്യ മന്ത്രിയായും നിയമിച്ചു. സുല്‍ത്താന്‍ അല്‍ ബദിക്കും, നാസര്‍ അല്‍ ഹംലിക്കുമാണ് സ്ഥാനമൊഴിഞ്ഞ മന്ത്രിമാര്‍.

 

Latest News