Sorry, you need to enable JavaScript to visit this website.

ഇറ്റലി സന്ദര്‍ശനത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

ന്യൂദല്‍ഹി- ഒക്ടോബറില്‍ ഇറ്റലിയില്‍ നടക്കുന്ന വേള്‍ഡ് പീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ പദവിയിലുള്ളവര്‍ പങ്കെടുക്കാവുന്ന പരിപാടിയല്ല ഇതെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ കാരണത്താലാണ് യാത്രയ്ക്കുള്ള ക്ലിയറന്‍സ് നിഷേധിച്ചത്. ജര്‍മനിയുടെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, പോപ് ഫ്രാന്‍സിസ്, ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗി തുടങ്ങിവര്‍ പങ്കെടുക്കുന്ന ഈ സമ്മേളനം മദര്‍ തരേസയുടെ സ്മരാര്‍ത്ഥം സംഘടിപ്പിക്കുന്നതാണ്. പ്രതിനിധി സംഘവുമായി വരരുതെന്ന് ഇറ്റലി സര്‍ക്കാര്‍ നേരത്തെ മമതയോട് അപേക്ഷിച്ചിരുന്നു. വ്യവസായ രംഗത്തുള്ള പ്രതിനിധികളുമായി യാത്ര ചെയ്യാനാണ് മമത വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് തേടിയത്. എന്നാല്‍ ഇത് കേന്ദ്രം നിഷേധിച്ചു.

Latest News