സിനിമയിൽ അവസരങ്ങൾ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ലെന്ന് പാർവതി. തന്റെ കസബ പ്രതികരണവുമായി ബന്ധപ്പെട്ട് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളിൽ പൂർണ്ണമായി തൃപ്തിയുണ്ടെന്ന് പറയാൻ കഴിയില്ലെന്നും നടി പറഞ്ഞു. എങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ട്. സംഭവത്തെ കുറിച്ച് മമ്മൂട്ടിയ്ക്ക് സന്ദേശം അയച്ചപ്പോഴേയ്ക്കും വിഷയം കൈവിട്ട് പോയിരുന്നു. പിന്നീട് ഇത് എന്നെയോ അദ്ദേഹത്തെയോ മാത്രമല്ല, എല്ലാവരെയും കുറിച്ചുള്ളതായി മാറി.
വിവാദത്തിന് ശേഷം പ്രതികരണങ്ങളിൽ മിതത്വം പാലിക്കാൻ നിരവധി പേർ ഉപദേശിച്ചിരുന്നു. എനിക്കെതിരെ സിനിമയിൽ ലോബി ഉണ്ടാവും. 12 വർഷമായി സിനിമയാണ് എന്റെ ലോകം. സ്വന്തം നിലയ്ക്കാണ് സിനിമയിൽ വന്നത്. കഠിനാധ്വാനവും മനോധൈര്യവും കൊണ്ടാണ് സിനിമയിൽ നിലനിൽക്കുന്നത്. ഞാൻ ഇനിയും സിനിമ ചെയ്യും. എന്ത് തടസ്സമുണ്ടായാലും ഞാൻ എവിടെയും പോകാൻ തയ്യാറല്ലെന്നും പാർവതി പറയുന്നു.