ഹായിലിൽ ട്രെയിലറിൽ യുവാക്കളെ കയറ്റിയ ഡ്രൈവർ കസ്റ്റഡിയിൽ

ഹായിലിൽ മെയിൻ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ട്രെയിലറിൽ യുവാക്കൾ വലിഞ്ഞുകയറുന്നു.

ഹായിൽ - മെയിൻ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ട്രെയിലറിൽ യുവാക്കളെ വലിഞ്ഞുകയറാൻ അനുവദിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി ഹായിൽ പോലീസ് അറിയിച്ചു. ഹായിലിലെ മെയിൻ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് നിരവധി യുവാക്കൾ ട്രെയിലറിൽ വലിഞ്ഞുകയറിയത്. ദേശീയദിനാഘോഷത്തിൽ പങ്കെടുത്ത യുവാക്കളാണ് ഈ സമയത്ത് സമീപത്തു കൂടി കടന്നുപോയ ട്രെയിലറിന്റെ പിൻവശത്ത് വലിഞ്ഞുകയറിയത്. ട്രെയിലറിൽ കയറാൻ യുവാക്കളെ ഡ്രൈവർ അനുവദിക്കുകയായിരുന്നു. ട്രെയിലറിൽ വലിഞ്ഞുകയറുന്നതിൽ നിന്ന് യുവാക്കളെ ഡ്രൈവർ തടയാതിരിക്കുകയായിരുന്നു. 
സുരക്ഷാ വകുപ്പുകൾ ഇടപെട്ട് സുരക്ഷ മുൻനിർത്തി യുവാക്കളെ പിന്നീട് ട്രെയിലറിൽ നിന്ന് താഴെയിറക്കി. കസ്റ്റഡിയിലെടുത്ത ഡ്രൈവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ഹായിൽ പോലീസ് വക്താവ് ലെഫ്. കേണൽ സാമി അൽശമ്മരി പറഞ്ഞു. യുവാക്കൾ കൂട്ടംചേർന്ന് ട്രെയിലറിൽ വലിഞ്ഞുകയറുന്നതിന്റെയും സുരക്ഷാ വകുപ്പുകൾ ഇടപെട്ട് ഇവരെ താഴെയിറക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
 

Latest News