Sorry, you need to enable JavaScript to visit this website.

ദൃശ്യം 2 ബോളിവുഡിലേക്ക്, രണ്ടാം ഭാഗം എത്തുന്നത് ഈ മാറ്റങ്ങളോടെ 

മുംബൈ-ദൃശ്യം 2 ഹിന്ദിയിലേക്ക്. നേരത്തെ റീമേക്ക് പ്രഖ്യാപിച്ചെങ്കിലും സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. അജയ് ദേവഗണ്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം തുടങ്ങും.  നടന്‍ ആ സമയത്താണ് ഡേറ്റ് നല്‍കിയിരിക്കുന്നത്. മെയ്‌ഡേ, മൈദാന്‍, താങ്ക് ഗോഡ് തുടങ്ങിയ സിനിമകളും ഒരു വെബ്‌സീരീസും അജയിന് മുമ്പിലുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമേ നടന്‍ ദൃശ്യം 2 ടീമിനൊപ്പം ചേരുകയുള്ളൂ. തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത തുടങ്ങിയവരാണ് ദൃശ്യം 2 ഹിന്ദി റീമേക്കില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദൃശ്യം ആദ്യഭാഗം ഒരുക്കിയത് നിഷികാന്ത് കാമത്ത് ആയിരുന്നു. അദ്ദേഹം കഴിഞ്ഞവര്‍ഷം അന്തരിച്ചു. അതുകൊണ്ടുതന്നെ റീമേക്ക് മറ്റൊരാള്‍ ആയിരിക്കും സംവിധാനം ചെയ്യുക.സംവിധായകന്‍ അഭിഷേക് പതക് സംവിധാനം ചെയ്യും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ദൃശ്യം 2 തെലുങ്ക് റീമേക്കിലും ഇതുപോലെ മാറ്റം ഉണ്ടായിരുന്നു.നടി ശ്രീപ്രിയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൃശ്യം തെലുങ്ക് റീമേക്ക്. ദൃശ്യം 2 തെലുങ്കിലും സംവിധാനം ചെയ്തത് ജിത്തു ജോസഫ് ആയിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.
 

Latest News