പുല്പള്ളി-പതിനാറുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കാപ്പിസെറ്റ് കരിക്കൂര്‍ സനോജ്-ദീപ ദമ്പതികളുടെ മകള്‍ നന്ദനയാണ്(16) മരിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ച നന്ദന കഴിഞ്ഞ ദിവസം പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടുകാര്‍ ക്ഷീരസംഘത്തില്‍ പാല് അളന്ന് തിരിച്ചെത്തിയപ്പോഴാണ് നന്ദനയെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: സയന.






