സ്ത്രീയുടെ മൃതദേഹം കമ്പിളിയില്‍ പൊതിഞ്ഞ് ബൈക്കില്‍, രണ്ടു പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്- സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിലായി. തെലങ്കാനയില്‍ ഹയാത്ത്‌നഗര്‍ പ്രാന്തത്തിലാണ് സംഭവം. രണ്ടു പേരില്‍ ഒരാളായ വിനോദ് സ്ത്രീയുടെ ഭര്‍ത്താവാണെന്ന് പോലീസ് പറഞ്ഞു.
കമ്പിളിയില്‍ പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംശയം തോന്നിയ പ്രദേശവാസികളാണ് പോലീസിനെ അറിയിച്ചു. സ്ത്രീയുടെ നഗ്നശരീരം രണ്ടുപേര്‍ ചേര്‍ന്ന് കൊണ്ടുപോകുന്നുവെന്നാണ് പോലീസിനെ അറിയിച്ചത്.
അസുഖബാധിതയായ ഭാര്യയെ ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും അവിടെ വെച്ചാണ് മരിച്ചതെന്നും വിനോദ് പോലീസിനോട് പറഞ്ഞു. സ്വന്തം സ്ഥലത്ത് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമായ പണമില്ലാത്തതിനാല്‍ പുറത്തു കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു ഉദ്ദേശമെന്നും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പറഞ്ഞു.
എന്നാല്‍ സമീപത്തെ പുഴയില്‍ മൃതദേഹം വലിച്ചെറിയാനാണ് ഇവര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

 

Latest News