ചിരട്ട ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കളിൽ തന്റേതായ ഫിംഗർ ടിപ്‌സ് പകർത്തി ജീവിത വിസ്മയം തീർത്ത് മദ്രസ അധ്യാപകൻ ശ്രദ്ധേയനാകുന്നു. തേങ്ങ ചിരകിയതിന് ശേഷം ചിരട്ട
വലിച്ചെറിയുന്നതിന് മുൻപ് വടക്കാങ്ങര പിലാപ്പറമ്പിലെ മദ്രസ അധ്യാപകനായ തേറമ്പൻ അബ്ദുൽ ലത്തീഫ് അംജതി മുസ്‌ലിയാരെ ഏൽപിക്കുകയാണങ്കിൽ കണ്ണിന് കുളിർമയുള്ള മനോഹരമായ അലങ്കാര വസ്തുക്കളാക്കി അദ്ദേഹം മാറ്റിത്തരും, ലോക്ഡൗണിനെ തുടർന്ന് മദ്രസ , മസ്ജിദ് വഴിയുള്ള നിത്യജീവിത വരുമാനങ്ങൾ നിലച്ചതോടെയാണ് തന്റെ കരവിരുതുകൾ ഉപജീവന വഴിയായി സ്വീകരിച്ചത്. ചിരട്ട കൊണ്ടുള്ള കളിപ്പാട്ടങ്ങൾ, ഗിഫ്റ്റ് ഐറ്റംസുകൾ, അലങ്കാര വസ്തുക്കൾ, ട്രോഫി, മെമന്റോ, വീട്ടുപകരണങ്ങളെല്ലാം ആവശ്യാനുസരണം നിർമിച്ചു നൽകുന്നുണ്ട്,
ആദ്യകാലത്ത് പ്ലാസ്റ്റിക് പാഴ വസ്തുക്കൾ ഉപയോഗിച്ച് വർണ വസ്തു നിർമാണവും കസേരമെടയലും നടത്തിയിരുന്നു. ചിത്രകാരനായ സഹോദരൻ അബ്ദുൽ കബീറിന്റെ സഹായത്താൽ ക്രാഫ്റ്റ് വർക്കിൽ മികച്ച പ്രകടനമാണ് ലത്തീഫ് മുസ്‌ലിയാർ ഇപ്പോൾ കാഴ്ചവെച്ചിരിക്കുന്നത്, കൊറോണ മഹാമാരി ജീവിതയാത്രയെ എല്ലാം തകിടം മറിച്ചെങ്കിലും ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ സമയവും ക്രാഫ്റ്റ് വർക്കിലേക്ക് ശ്രദ്ധിക്കുന്നത്. വീട്ടു പരിസരങ്ങളിൽ നിന്നും ശേഖരിക്കുന്ന ചിരട്ടകൾ ഉപയോഗിച്ചാണ് മണിക്കൂറുകൾ ചെലവിട്ട് മനോഹരമായി വസ്തുക്കൾ നിർമിക്കുന്നത്, ഓർഡർ ലഭിക്കുന്നതിന് അനുസരിച്ച് ആവശ്യക്കാർക്ക് കുറഞ്ഞ ചെലവിൽ ഉൽപന്നങ്ങൾ നിർമിച്ച് നൽകുവാൻ തയാറാണെന്ന് ലത്തീഫ് മുസ്‌ലിയ്യാർ പറയുന്നു. ഫോൺ: +91 99616 29085






