ന്യൂദൽഹി- ദൽഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഗുണ്ടാ തലവൻ ഗോഗിയെ എതിർസംഘം കോടതിമുറിയിലെത്തി വെടിവെച്ചുകൊന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലുണ്ടായ വെടിവെപ്പിൽ കലാശിച്ചത്. അഭിഭാഷകരുടെ വേഷത്തിൽ എത്തിയാണ് ഗുണ്ടകൾ കോടതി മുറിയിൽ പ്രവേശിച്ചത്. അക്രമികളിലെ രണ്ടു പേരും വെടിയേറ്റ് കൊല്ലപ്പെട്ടു. നോർത്ത് ദൽഹിയിലെ രോഹിണി കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.