കോട്ടയത്ത് ബി.ജെ.പി പിന്തുണയോടെ ഇടതുമുന്നണി അവിശ്വാസം പാസായി

കോട്ടയം- കോട്ടയം നഗരസഭയിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസായി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പുറത്താകും. 29 വോട്ടിനാണ് അവിശ്വാസം പാസായത്. 22 അംഗങ്ങൾ എൽ.ഡി.എഫിനും എട്ട് പേർ ബി.ജെ.പിക്കും ഉണ്ടായിരുന്നു. ഒരു വോട്ട് അസാധുവായി. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പിന്തുണയോടെ ഇടതുമുന്നണി കൊണ്ടുവന്ന് അവിശ്വാസ പ്രമേയം പാസായിരുന്നു. 52 പേരാണ് നഗരസഭയിലെ അംഗങ്ങൾ.
 

Latest News