കാസര്‍കോട്- വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ സി.പി. അബ്ദുല്‍ ലത്തീഫ് (34) ആണ് അറസ്റ്റിലായത്. ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ യുവതിയാണ് പരാതി നല്‍കിയത്. നാല് കുട്ടികളുടെ മാതാവായ ഇവരുടെ കുളിക്കുന്ന ദൃശ്യങ്ങള്‍ അബ്ദുല്‍ ലത്തീഫ് ഒളിക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് ഇതു കാട്ടി പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ആയിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനത്തെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും ആണ്‍കുട്ടിക്ക് ജന്മം നല്‍കിയതായും പരാതിയിലുണ്ട്. യുവതി പരാതി നല്‍കിയതോടെ യുവാവ് ഒളിവില്‍ പോവുകയായിരുന്നു. കര്‍ണാടകയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഷിമോഗയുടെ സമീപമുള്ള തീര്‍ഥഹള്ളിയില്‍ വെച്ചാണ് പ്രതി പിടിയിലായത്. ആദൂര്‍ ഇന്‍സ്പെക്ടര്‍ ടി. മുകുന്ദന്റെ നിര്‍ദേശ പ്രകാരം എസ്.ഐ മോഹനനും സംഘവുമാണ് അന്വേഷണം നടത്തിയത്.






