Sorry, you need to enable JavaScript to visit this website.

ഏറ്റവും പ്രിയപ്പെട്ടവള്‍; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്

കൊച്ചി- മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമാണ് സിദ്ധാര്‍ഥ്. 2003ല്‍ പുറത്തിറങ്ങിയ ബോയ്‌സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് ഹിന്ദി ഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം നസ്രിയയുടെ ഒരു റീല്‍സ് വീഡിയോ ആണ് താരം തന്റെ സ്‌റ്റോറിയായി ഇട്ടിരിക്കുന്നത്.
സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലെ അടടാ അടടാ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ നസ്രിയയും നിവിന്‍ പോളിയും ചേര്‍ന്നഭിനയിച്ച നേരം എന്ന സിനിമയിലെ ഭാഗമാണ് സ്‌റ്റോറിയില്‍ ഇട്ടിരിക്കുന്നത്.'മൈ ഫേവറിറ്റ്' എന്ന ക്യാപ്ഷനോടു കൂടിയാണ് സിദ്ധാര്‍ഥ് സ്‌റ്റോറി ഇട്ടിട്ടുള്ളത്. 'ലവ് ഫോര്‍ എവര്‍' എന്ന സ്റ്റിക്കറും ഇതോടൊപ്പം താരം ചേര്‍ത്തിട്ടുണ്ട്.സിദ്ധാര്‍ഥിന്റെ സ്‌റ്റോറി സസ്രിയയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം പാട്ടിലെ വരികളും ഹൃദയ ചിഹ്നങ്ങളും ഇമോജികളും ക്യാപ്ഷനായി ചേര്‍ത്തിട്ടുമുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.അജയ് ഭൂപതി സംവിധാനം ചെയ്യുന്ന മഹാസമുദ്രം എന്ന ചിത്രമാണ് താരത്തിന്റെതായി പുറത്ത് വരാനുള്ളത്. തമിഴിലും തെലുങ്കിലും ഒരേ സമയം നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 14ന് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Latest News