തീരാത്ത പ്രതികാരം; ദളിത് നേതാവിനെ കൊന്ന കേസിലെ സ്ത്രീയുടെ തലയറുത്തു

ഡിണ്ടിഗല്‍- തമിഴ്‌നാട്ടില്‍ ദളിത് നേതാവായിരുന്ന സി.പശുപതി പാണ്ഡ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.നിര്‍മലാ ദേവിയെ തലയറുത്ത നിലയില്‍ കണ്ടെത്തി. 70 കാരിയായ നിര്‍മലയുടെ തലയറുത്ത് കൊണ്ടുപോയി നന്താവനപട്ടി ഗ്രാമത്തിലെ പശുപതിയുടെ വീട്ടില്‍ കൊണ്ടുപോയി ഗെയിറ്റില്‍ അദ്ദേഹത്തിന്റെ പോസ്റ്ററിനുതാഴെ ഉപേക്ഷിക്കുകയായിരുന്നു. 2012 ജനുവരി പത്തനാണ് ദേവേന്ദ്രകുല വെള്ളാളര്‍ കൂട്ടമൈപു സ്ഥാപക പ്രസിഡന്റായ പശുപതി പാണ്ഡ്യനെ കൊലപ്പെടുത്തിയത്. 18 പേര്‍ക്കെതിരെയാണ് അന്ന് പോലീസ് കേസെടുത്തത്. ഡിണ്ടിഗലിലെ പ്രത്യേക കോടതിയില്‍ ഈ കേസില്‍ വിചാരണ തുടരുകയാണ്.
ഒമ്പതു വര്‍ഷം മുമ്പ് നടന്ന പശുപതിയുടെ കൊലപാതകത്തില്‍ അണികളുടെ പ്രതികാരത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് നിര്‍മല ദേവി. പുര മാദസമിസ മുത്തുപാണ്ഡി, ബാച്ച എന്ന മദസാമി, സാമി എന്ന അറുമുഗസാമി എന്നിവരാണ് ഇതിനു മുമ്പ് കൊല്ലപ്പെട്ടത്.

 

Latest News