യവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രവാസി വാട്‌സ്ആപ്പ് വഴി നല്‍കി, പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍

മതിലകം- യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രവാസി യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നാലുപേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടില്‍ ശ്രീകുമാര്‍ (28), മലയാറ്റില്‍ വീട്ടില്‍ മജീഷ് (38), പോഴങ്കാവ് സ്വദേശി എരുമത്തുരുത്തി വീട്ടില്‍ രാംജി (46), പനങ്ങാട് സ്വദേശി തേലപറമ്പില്‍ രാജന്‍ (46) എന്നിവരെയാണ് മതിലകം സി.ഐ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.യുവതിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ യുവതിയോടൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.
യുവതിയുടെ വിവാഹം നടക്കാന്‍ പോകുന്നതറിഞ്ഞ് വിദേശത്തുള്ള ഇയാള്‍ ദൃശ്യങ്ങള്‍ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News