ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

നെടുമ്പാശ്ശേരി- ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജയിംസ് (59) ആണ് നെടുമ്പാശേരി പോലിസ് പിടിയിലായത്. ട്യൂഷൻ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതികളെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.  സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് പ്രതി പിടിയിലാകുന്നത്.
 

Latest News