കുട്ടികളടക്കം 33 പേര്‍ 15 കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; 24 പേര്‍ അറസ്റ്റില്‍

താനെ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 33 പേര്‍ മാസങ്ങളോളം പീഡിപ്പിച്ചു. മുംബൈക്കു സമീപം താനെയില്‍ 15 കാരിയെ പീഡിപ്പിച്ചവരില്‍ കുട്ടികളുമുണ്ട്. എട്ട് മാസമായി പീഡനം തുടരുകയായിരുന്നുവെന്ന പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ കാമുകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോയില്‍ പകര്‍ത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാമകുന്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡനം തുടര്‍ന്നതോടെ സുഹൃത്തുക്കളും പരിചയക്കാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളടക്കം 24 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

 

Latest News