നിയമസഭ കയ്യാങ്കളിക്കേസിൽ പുതിയ വാദവുമായി പ്രതികൾ, അക്രമത്തിന് ലക്ഷ്യമിട്ടിരുന്നില്ല

കൊച്ചി- നിയമസഭ കയ്യാങ്കളിക്കേസിൽ പുതിയ വാദവുമായി കേസിലെ പ്രതികൾ. വാച്ച് ആന്റ് വാർഡായി വന്ന പോലീസുകാരാണ് അക്രമത്തിന് മുതിർന്നതെന്നും അവരിൽനിന്ന് സ്വയം പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും എം.എൽ.എമാർ അടക്കമുളള പ്രതികൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പോലീസുകാർ മാത്രമാണ് സാക്ഷികളുള്ളത്. എം.എൽ.എമാരോ മന്ത്രിമാരോ സാക്ഷികളല്ലെന്നും പ്രതികൾ വാദിച്ചു. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും അക്രമം നടത്താൻ ഉദ്ദേശിച്ചില്ലെന്നും പ്രതികൾ വാദിച്ചു. എന്നാൽ, പ്രതികൾ അറിഞ്ഞുകൊണ്ടാണ് കൃത്യം ചെയ്തത് എന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. വിടുതൽ ഹരജിയിൽ അടുത്ത മാസം ഏഴിന് വിധി പറയും.
 

Latest News