ഏതാണിയാൾ, ആരാണിയാളെ ജയിപ്പിച്ചത്; യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി

ഷാർജ- സ്ത്രീകൾ സ്വാതന്ത്രത്തിന് അർഹരല്ലെന്നും അവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്നുമുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യു.എ.ഇ രാജകുമാരി ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. യോഗി ആദിത്യനാഥിന്റെ ലേഖനത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു രാജകുമാരിയുടെ പ്രതികരണം.

'ആരാണിയാൾ? എങ്ങനെയാണിയാൾക്കിത് പറയാൻ പറ്റുന്നത്. ആരാണിദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്,' രാജകുമാരി ട്വീറ്റ് ചെയ്തു.  

ഇന്ത്യൻ സംസ്‌കാരത്തിലെ സ്ത്രീകൾ എന്ന പേരിൽ തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ യോഗി എഴുതിയ ലേഖനത്തിലാണ് വിവാദ പരാമർശമുള്ളത്. ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഖാസിമി, യു.എ.ഇയിലെ വ്യവസായ പ്രമുഖരിലൊരാളാണ്.

Latest News