Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത്  കാര്യങ്ങള്‍ മനസിലാക്കാതെ  - സുരേഷ് ഗോപി 

കൊല്ലം-പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാമെന്ന് സുരേഷ് ഗോപി എം പി. കൂടാതെ താന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. കെ സുരേന്ദ്രനോ വി മുരളീധരനോ വിചാരിച്ചാലും അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല. അധ്യക്ഷന്‍ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ ബിഷപ്പ്  ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമവും ഇല്ല. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
 

Latest News