കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി ഒരു വര്‍ഷമാക്കാന്‍ ശുപാര്‍ശ

കുവൈത്ത് സിറ്റി- പുതുതായി വര്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ കാലാവധി ഒരു വര്‍ഷമാക്കണമെന്ന്  മാന്‍പവര്‍ പബ്ലിക് അതോറിറ്റി ശുപാര്‍ശ. അതോറിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്. നിലവില്‍ കുവൈത്തിലുള്ള തൊഴില്‍ നൈപുണ്യ ജോലിക്കാര്‍ക്ക് ഇഷ്ടാനുസരണം സ്‌പോണ്‍സറെ മാറാന്‍ അനുവദിക്കണമെന്നും വിസാ നിയമം ലംഘിച്ച് തുടരുന്നവരെ നാടുകടത്തണമെന്നും  ഭാവിയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ശുപാര്‍ശയുണ്ട്.

ചെറുകിട- ഇടത്തരം സംരംഭങ്ങളില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് മറ്റൊരു ശുപാര്‍ശ. ഈ വിഭാഗം സ്ഥാപനങ്ങളില്‍ നിലവില്‍ 79,000 വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാപനങ്ങളുടെ എണ്ണം 4000 മാത്രമാണ്. തൊഴില്‍ വിപണിയില്‍ യഥാര്‍ഥത്തില്‍ ആവശ്യമുള്ള തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യണം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ശേഷി കണക്കെടുക്കണം. സ്വദേശികളെ ലഭിക്കാന്‍ സാധ്യതയുള്ള തൊഴിലില്‍ വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

 

Latest News