Sorry, you need to enable JavaScript to visit this website.

ബീച്ചിലും ബാര്‍ബര്‍ ഷോപ്പിലും ഇനി മാസ്‌ക് വേണ്ട, യു.എ.ഇയില്‍ ഇളവ്

അബുദാബി- യു.എ.ഇയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിനു പിന്നാലെ മാസ്‌ക് നിര്‍ബന്ധമാക്കിയ ചട്ടങ്ങളില്‍ ഇളവ്.
പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍, സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഒരു വീട്ടിലുള്ളവര്‍, സ്വിമ്മിംഗ് പൂള്‍, ബീച്ച് എന്നിവടങ്ങളില്‍ പോകുന്നവര്‍, മെഡിക്കല്‍ സെന്റര്‍ രോഗികള്‍, ബ്യൂട്ടി സലൂണുകളിലും ബാര്‍ബര്‍ ഷോപ്പിലും പോകുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ മാസ്‌ക് ധരിക്കുക നിര്‍ബന്ധമല്ല.
അതേസമയം, പൊതുജനങ്ങള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്ന നിബന്ധന തുടരണമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) അറിയിച്ചു.
മാസ്‌കുകള്‍ നിര്‍ബന്ധമല്ലാത്ത സ്ഥലങ്ങളില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കും.
2020 ആദ്യത്തിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യു.എ.ഇയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 3000 ദിര്‍ഹം പിഴ ഈടാക്കിയിരുന്നു.

 

Latest News