3000 കിലോ മയക്കുമരുന്ന് ഗുജറാത്തിലേക്ക് അയച്ചതാര്? അന്വേഷണം മുറുകുന്നു

അഹമ്മദാബാദ്- കഴിഞ്ഞയാഴ്ച ഗുജറാത്തില്‍ അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപയുടെ മയക്കുമരുന്നുമായെത്തിയ രണ്ട് കണ്ടെയ്‌നറുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടിച്ചെടുത്തു. ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുര്‍ഗപൂര്‍ണ വൈശാലിയും അറസ്റ്റിലായി. ഇവ ഉയര്‍ന്ന നിലവാരമുള്ള ഹെറോയിന്‍ ആണെന്നും കേന്ദ്ര ലബോറട്ടറിയില്‍ പരിശോധിച്ചുവെന്നും അന്വേഷണസംഘം അറിയിച്ചു. ഇന്ത്യയില്‍ വിതരണം ചെയ്യാനായി എത്തിച്ചതെന്നാണ് സൂചന.

അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അയച്ചത്. ഐ.എസിനും താലിബാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് ലഹരി എത്തിച്ചതെന്നാണ് സംശയം. അഫ്ഗാനില്‍ മുന്‍ സര്‍ക്കാര്‍ ഇവ നിരോധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാണ്.

ആദ്യ കണ്ടെയ്‌നറില്‍നിന്ന് 1999.579 കിലോഗ്രാമും രണ്ടാമത്തെ കണ്ടെയ്‌നറില്‍ നിന്ന് 988.64 കിലോഗ്രാമുമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ടു അഫ്ഗാന്‍ പൗരന്‍മാരെ ചോദ്യം ചെയ്യും.

 

Latest News