VIDEO ബോയ് ഫ്രണ്ടിനെ ചൊല്ലി പെണ്‍കുട്ടികളുടെ അടി, വൈറലായി വീഡിയോ

മുസഫര്‍പുര്‍- ബോയ് ഫ്രണ്ടിനെ ചൊല്ലി നാല് പെണ്‍കുട്ടികള്‍ ഷോപ്പിംഗ് മാളില്‍ ഏറ്റുമുട്ടിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ബിഹാറിലെ മുസഫര്‍പൂരില്‍ മോട്ടിജീല്‍ പ്രദേശത്തെ മാളിലാണ് സംഭവം.
യുവാവിനെ ചൊല്ലി ആദ്യം രണ്ട് പെണ്‍കുട്ടികള്‍ തമ്മിലാണ് അടി തുടങ്ങിയത്. പിടിച്ചുമാറ്റാനെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയും അടി തുടങ്ങി. നാലാമത്തെ പെണ്‍കുട്ടിയും അടിപിടിയില്‍ പങ്കെടുത്ത് പരസ്പരം മുടിയില്‍ പിടിച്ചുവലിക്കുന്നത് വീഡിയോയില്‍ കാണാം.
മാളിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ഫോട്ടോകളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

Latest News