താങ്ക് യു യു.എ.ഇ; നടി ആശാ ശരത്ത് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി

ദുബായ്- നടിയും നര്‍ത്തകിയും ബിസിനസ് സംരംഭകയുമായ ആശ ശരത്തിന് യു എഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു.
ദുബായ് എമിഗ്രേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ആശ ശരത്ത് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. എമിറേറ്റ്‌സ് ഫസ്റ്റ് സി.ഇ.ഒ  ജമാദ് ഉസ്മാന്‍ ചടങ്ങില്‍ സംബന്ധിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ തുടങ്ങിയ നടന്മാര്‍ ഇതിനകം ഗോള്‍ഡ് വിസ സ്വീകരിച്ചെങ്കിലും മലയാളത്തില്‍നിന്നുള്ള നടിയെന്ന നിലയില്‍  ആദ്യത്തെ ഗോള്‍ഡന്‍ വിസയാണ് ആശ ശരത്തിന്റേത്.

 

Latest News