Sorry, you need to enable JavaScript to visit this website.

തവക്കല്‍ന ആപ്പിലെ നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കുക

റിയാദ് - ഒരാള്‍ക്ക് ഒരേസമയം രണ്ടു ഫോണുകളില്‍ അക്കൗണ്ട് തുറക്കാനും അക്കൗണ്ടില്‍ പ്രവേശിക്കാനും സാധിക്കില്ലെന്ന് 'തവക്കല്‍നാ' ആപ്പ് വ്യക്തമാക്കി. 'തവക്കല്‍നാ' ആപ്പില്‍ അക്കൗണ്ടുള്ള ഉപയോക്താവിന് അക്കൗണ്ടില്‍ നിന്ന് സൈന്‍ഔട്ട് ചെയ്ത ശേഷം മറ്റൊരു ഫോണ്‍ വഴി അക്കൗണ്ടില്‍ പ്രവേശിക്കാവുന്നതാണ്.
'തവക്കല്‍നാ' ആപ്പിലെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ അയക്കുന്ന വെരിഫിക്കേഷന്‍ കോഡ് നല്‍കി വ്യത്യസ്തമായ മൊബൈല്‍ ഫോണ്‍ നമ്പറിലും മൊബൈല്‍ ഫോണ്‍ നമ്പറില്ലാതെയും 'തവക്കല്‍നാ' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ജെയില്‍ബ്രേയ്ക്കിംഗ്, വി.പി.എന്‍ സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഫോണുകളില്‍ 'തവക്കല്‍നാ' ആപ്പ് പ്രവര്‍ത്തിക്കില്ല.
ഉപയോക്താക്കളുടെ ഡാറ്റകള്‍ സംരക്ഷിക്കാനും മറ്റു ഉപയോക്താക്കള്‍ ഡാറ്റകള്‍ ദുരുപയോഗിക്കുന്നത് തടയാനും 'തവക്കല്‍നാ' ആപ്പ് വഴിയുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ആള്‍മാറാട്ടം നടത്താന്‍ മറ്റുള്ളവരെ ഉപയോക്താക്കള്‍ അനുവദിക്കുന്നത് തടയാനുമാണ് ഈ നിയന്ത്രണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആപ്പ് പറഞ്ഞു.

 

Latest News