സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം- സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് സൂചന. തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. തിയേറ്ററുകള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. എന്നാല്‍ ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാനത്ത് ടി.പി.ആര്‍ കുറഞ്ഞു വരികയാണ് വാക്സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സീരിയല്‍ സിനിമാ ചിത്രീകരണത്തിന് നിലവില്‍ അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.

 

Latest News