പ്രമുഖ സന്യാസി സംഘടനാ തലവന്‍ നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയില്‍

പ്രയാഗ്‌രാജ്- ഹിന്ദു സന്യാസിമാരുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരിയെ യുപിയിലെ പ്രയാഗ്‌രാജിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി ജീവനൊടുക്കാനുണ്ടായ കാരണം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നാണ് കുറിപ്പിലെ സൂചന. മരണ ശേഷം ആശ്രമം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നും ഒരു വില്‍പത്രം പോലെയാണ് കുറിപ്പെഴുതിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട നരേന്ദ്ര ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരിയെ ഹരിദ്വാറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര ഗിരിയുടെ മരണം വലിയ ദുഃഖമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ദുഃഖം അറിയിച്ചു. ഏറെ സ്വാധീനമുള്ള പ്രമുഖ സന്യാസിയായിരുന്ന നരേന്ദ്ര ഗിരിയെ എല്ലാ രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിക്കാറുണ്ടായിരുന്നു.
 

Latest News