മുസഫര്‍പൂര്‍- ബിഹാറില്‍ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കത്തിച്ചു. ഫ് ളാറ്റിനകത്ത് രാസവസ്തുക്കള്‍ ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിച്ചത് സ്‌ഫോടനത്തിനു കാരണമായതാണ് പ്രതികള്‍ പിടിയിലാകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
സ്‌ഫോടന ശബ്ദം കേട്ട് സമീപത്തു താമസിക്കുന്നവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കത്തിക്കുന്ന സ്ത്രീയേയും കാമുകനേയുമാണ് കണ്ടത്.
ബിഹാറില്‍ മുസഫര്‍പൂരിലെ സിക്കര്‍പുര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പ്രദേശത്താണ് സംഭവം. രാധയെന്ന യുവതിയാണ് കാമുകന്‍ സുഭാഷ്, രാധയുടെ സഹോദരി കൃഷ്ണ, കൃഷ്ണയുടെ ഭര്‍ത്താവ് എന്നിവരുടെ സഹായത്തോടെ 30 കാരനായ രാകേഷിനെ കൊലപ്പെടുത്തിയത്.
കാമുകന്‍ സുഭാഷാണ് മൃതദേഹം നിരവധി കഷണങ്ങളാക്കി വെട്ടിമുറിച്ചത്. പിന്നീട് ഇരുവരും ചേര്‍ന്ന് വാടക ഫ് ളാറ്റില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു.






