ബൂസ്റ്റര്‍ ഡോസിന്റെ അവസാന ദിനം, അബുദാബിയിലെ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്

അബുദാബി- അബുദാബിയിലെ വാക്‌സിനേഷന്‍ സെന്ററുകളിലെങ്ങും ഇന്ന് വന്‍ തിരക്കനുഭപ്പെട്ടു. കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനുള്ള അവസാന തീയതി ഇന്നായതാണ് കാരണം.
അബുദാബി താമസവിസക്കാര്‍ ബൂസ്റ്റര്‍ ഡോസ് 20 നുള്ളില്‍ സ്വീകരിച്ചിരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. രണ്ടാം വാക്‌സിന്‍ ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം. സിനോഫോം വാക്‌സിന്‍ എടുത്തവര്‍ക്കാണ് മാത്രമാണ് ബൂസ്റ്റര്‍ ഡോസ്.

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് അല്‍ഹൊസന്‍ ആപ്പില്‍ ചാര നിറമാകും തെളിയുക. ഇങ്ങനെയുള്ളവര്‍ക്ക് അബുദാബിയിലെ പല പൊതു ഇടങ്ങളിലും പ്രവേശിക്കാനാകില്ല.

 

 

Latest News