യു.എ.ഇയില്‍ 313 കോവിഡ് ബാധിതര്‍ കൂടി, രണ്ട് മരണം

അബുദാബി- യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 313 പേര്‍ കോവിഡ് ബാധിതരായതായും 409 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ  മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 2,077 ആയി. ആകെ രോഗികള്‍ 7,33,003 ആണ്. രോഗമുക്തി 7,24,855.
യു.എ.ഇയില്‍ 2,77,935 പേര്‍ക്ക് കൂടി പി.സി.ആര്‍ പരിശോധന നടത്തിയതോടെ ആകെ കോവിഡ് പരിശോധന 80.6 ദശലക്ഷമായതായും മന്ത്രാലയം അറിയിച്ചു.

 

 

Latest News