Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലാ ബിഷപ്പ് മാപ്പ് പറയുന്നില്ലെങ്കില്‍ നിയമനടപടി വേണം

കൊല്ലം- നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു. ബിഷപ്പിനെ വലതു ഭാഗത്തുനിന്ന് ബിജെപിയും ഇടതുഭാഗത്തുനിന്ന് സര്‍ക്കാരും രഹസ്യമായി പിന്തുണയ്ക്കുകയാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ആരോപിച്ചു.
ഭരണാധികാരിശക്തികളുടെ ഒത്താശയോടെ വര്‍ഗീയ, ഫാസിസ്റ്റ് കേന്ദ്രങ്ങള്‍ മുസ്്‌ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തി സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ലാത്ത 80: 20 അനുപാതം അതില്‍ തിരുകി കയറ്റുകയും റിപ്പോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്ത അറബിക് സര്‍വകലാശാലയും മുസ്ലിം സംവരണം തികയ്ക്കാനുള്ള ബാക് ലോഗ് നികത്തലും നടപ്പാക്കാതെ അവഗണിച്ചതുമെല്ലാം വിദ്യാഭ്യാസ, തൊഴില്‍ രംഗത്തെ ആക്രമണമാണ്.
വര്‍ഗീയ കലാപം ആസൂത്രണം ചെയ്തവര്‍ക്ക് ഇതൊന്നും തൃപ്തിയാവാത്തതിനാല്‍ മുസ്ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് തൊടുത്തു വിട്ട വിഷലിപ്തമായ അസ്ത്രമാണ് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ബിഷപ്പിനെ വലതുഭാഗത്തു നിന്ന് ബിജെപിയും ഇടത് വശത്തു നിന്ന് സര്‍ക്കാരുംപിറകില്‍ കൂടി കൈയ്യിട്ട് പിടിച്ച് ഉറപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. അതിന്റെ തെളിവാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന  സെക്രട്ടറി വിജയരാഘവന്റെയും മന്ത്രി വാസവന്റെയും പ്രസ്താവനകള്‍. ബിജെപി ഇത് ചെയ്യുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത് ചെയ്യുന്നത് നീതീകരിക്കാവുന്നതല്ല- തൊടിയൂര്‍ പറഞ്ഞു.

 

Latest News