Sorry, you need to enable JavaScript to visit this website.

ഉമ്മ വയ്ക്കുന്ന സീൻ, അമ്മ ഉണ്ടെങ്കിൽ ചെയ്യില്ലെന്ന് കാവ്യ ; കമൽ പെട്ടു, രക്ഷിച്ചത് ലാൽ ജോസ് 

കൊടുങ്ങല്ലൂർ-മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കാവ്യ മാധവൻ. തന്റെ 37-ാം ജന്മദിനമാണ് കാവ്യ ഇന്നലെ ആഘോഷിച്ചത്. പ്രിയ താരത്തിനു ആശംസകൾ നേരുന്ന തിരക്കിലായിരുന്നു ആരാധകർ. അതിനിടയിലാണ് കാവ്യയുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം പുറത്തുവരുന്നത്.1991 ൽ പൂക്കാലം വരവായി എന്ന സിനിമയിൽ ബാലതാരമായാണ് കാവ്യയുടെ അരങ്ങേറ്റം. അതിനുശേഷം മമ്മൂട്ടി ചിത്രം അഴകിയ രാവണനിലും കാവ്യ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. കമൽ സംവിധാനം ചെയ്ത അഴകിയ രാവണനിൽ ഭാനുപ്രിയയായിരുന്നു നായിക. ഭാനുപ്രിയയുടെ കൗമാരകാലമാണ് കാവ്യ അവതരിപ്പിച്ചത്.
അഴകിയ രാവണനിലെ ഒരു രംഗത്തെ കുറിച്ച് സംവിധായകൻ കമൽ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 'വെണ്ണിലാ ചന്ദനകിണ്ണം' എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന കുട്ടിക്ക് കാവ്യ കുളക്കടവിൽ വച്ച് ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു. കാവ്യയോട് പറഞ്ഞപ്പോൾ ഒരു തരത്തിലും ം കാവ്യ സമ്മതിക്കില്ല. ഉമ്മ വയ്ക്കുന്ന സീനിൽ അഭിനയിക്കാൻ കാവ്യയ്ക്ക് മടിയായിരുന്നു.
പിന്നീട് കമലിന്റെ അസി.ഡയറക്ടറായിരുന്ന ലാൽ ജോസ് ഇടപെട്ടാണ് ആ സീനിൽ കാവ്യയെ കൊണ്ട് അഭിനയിപ്പിക്കുന്നത്. ഉമ്മ വയ്ക്കുന്ന രംഗം എടുക്കുമ്പോൾ ആരും അവിടെ ഉണ്ടാവാൻ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം. അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറമാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിർത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കിൽ ചെയ്യില്ല എന്ന് പറഞ്ഞു. ഒടുവിൽ അമ്മയെ മാറ്റി നിർത്തിയിട്ടാണ് ആ സീൻ എടുത്തതെന്നും കമൽ പറഞ്ഞു.

Latest News