VIDEO സയനോരക്ക് ഐക്യദാര്‍ഢ്യം; ബേംകി ബേംകി പാടി ഹരീഷ് പേരടി

കോഴിക്കോട്- ബേംകി ബേംകി പാടി ഗായിക സയനോരക്ക് നടന്‍ ഹരീഷ് പേരടിയുടെ ഐക്യദാര്‍ഢ്യം.
ബേംകി പാടിയ സയനോര, കൂട്ടുകാരികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.  ഇതിലെ വേഷത്തെ ചിലര്‍ വിമര്‍ശിച്ചതു ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടിയുടെ ഐക്യദാര്‍ഢ്യം.
ഒരു പെണ്‍കുട്ടി എന്ത് വേഷമാണ് ധരിക്കേണ്ടതെന്ന് അവളാണ് തീരുമാനിക്കേണ്ടത്, അതുകൊണ്ടു തന്നെ അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാര വാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരക്ക് ഐക്യദാര്‍ഢ്യം' ഹരീഷ് പേരടി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

 

Latest News