Sorry, you need to enable JavaScript to visit this website.

പണവും ഫോണുകളും മോഷ്ടിച്ച വീട്ടുവേലക്കാരി ദുബായില്‍ അറസ്റ്റില്‍

ദുബായ്- യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന വീട്ടില്‍നിന്ന് പണവും മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണവു മോഷ്ടിച്ച ജോലിക്കാരി അറസ്റ്റില്‍. 38കാരിയായ വിദേശ യുവതിയെ ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

വീട്ടില്‍ നിന്ന് സാധനങ്ങള്‍ നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌പോണ്‍സര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പോലീസ് ജോലിക്കാരിയുടെ മുറി പരിശോധിച്ചപ്പോഴാണ് മോഷണം പോയ സാധനങ്ങള്‍ കണ്ടെത്തിയത്.

2000 ദിര്‍ഹവും 7000 ദിര്‍ഹം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും 700 ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണവുമാണ് പോലീസ് കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂഷനിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

 

Latest News