സല്‍മാന്‍ ഖാന് ഇത്രയൊക്കെ കിട്ടുമോ; 14 ആഴ്ച കൊണ്ട് 350 കോടി രൂപ

മുംബൈ- ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനാണ് സല്‍മാന്‍ ഖാനെങ്കിലും അടത്ത മാസം ആരംഭിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അദ്ദേഹത്തിന്റെ പ്രതിഫലം വാനോളം ഉയരുമന്ന് റിപ്പോര്‍ട്ട്.
ബിഗ് ബോസ് 15 അവതരിപ്പിക്കുന്നതിലൂടെ 350 കോടി രൂപ സല്‍മാന്‍ ഖാന് പ്രതിഫലം ലഭിക്കുമന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
14 ആഴ്ച നീളുന്നതായിരിക്കും ബിഗ് ബോസ് 15. 14 സീസണുകളില്‍ 11 ഉം സല്‍മാന്‍ ഖാനാണ് അവതരിപ്പിച്ചത്.
നേരത്തെ ആഴ്ചയില്‍ 20 കോടി ആയിരുന്നു പ്രതിഫലമെങ്കിലും ഇക്കുറി അത് 25 കോടിയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഒക്ടോബര്‍ രണ്ട് മുതലാണ് ബിഗ് ബോസ് 15 ആരംഭിക്കുന്നത്.
കത്രീന കൈഫിനോടൊപ്പം ടൈഗര്‍ 3 യിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ ഏതാനും രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇരുവരും ഓസ്ട്രിയയിലാണ്. മറ്റൊരു ചിത്രമായ കഭി ഈദ് കഭി ദിവാലിയും സല്‍മാന്‍ ഖാന്റേതായി വരുന്നുണ്ട്. ഇതിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

 

Latest News