VIDEO മരിക്കാത്ത ഓര്‍മകള്‍; സഹോദരന് വേണ്ടി പ്രാര്‍ഥനകളോടെ ശൈഖ് ഹംദാന്‍

ദുബായ്- അകാലത്തില്‍ വിട ചൊല്ലിയ സഹോദരന്റെ ഓര്‍മകള്‍ പങ്കുവെച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
2015ല്‍ 33ാമത്തെ വയസില്‍ ഹൃദയാഘാതം മൂലം മരിച്ച ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഓര്‍മച്ചിത്രങ്ങളാണ് ശൈഖ് ഹംദാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

ശൈഖ് റാശിദിന്റെ കുട്ടിക്കാല ചിത്രങ്ങളും ഫുട്‌ബോള്‍ ഗ്രൗണ്ടിലെയും പരമ്പരാഗത വേഷത്തിലെയും ചിത്രങ്ങളും ട്വീറ്റ ്‌ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മൂത്ത മകനായിരുന്നു ശൈഖ് റാശിദ്.

ശൈഖ് ഹംദാന്‍ സഹോദരന്റെ ചിത്രം ഇതിനുമുമ്പും സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫുജൈറയിലെ ചിത്രകാരി അംനാ ജാസിം അക്രിലിക് പെയിന്റില്‍ തീര്‍ത്ത സഹോദരങ്ങളുട ചിത്രമാണ് ഈ മാസാദ്യം പങ്കുവെച്ചത്.

 

 

Tags

Latest News