സൗദിയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു, രോഗമുക്തി കൂടി

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത് 70 പുതിയ കോവിഡ് കേസുകള്‍ മാത്രം. 81 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

അഞ്ച് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 8661 ആയി വര്‍ധിച്ചു. ആകെ കോവിഡ് കേസുകള്‍ 5,46,549 ആണ്. രോഗമുക്തി നേടിയവര്‍ 5,35,531.
2357 ആക്ടീവ് കേസുകളില്‍ 343 പേര്‍ ഗുരുതരനിലയിലാണ്.
റിയാദ്-21, മക്ക-19, കിഴക്കന്‍-ഏഴ്, മദീന-ആറ്, അല്‍ഖസീം- അഞ്ച്, അസീര്‍-മൂന്ന്, നജ്‌റാന്‍-മൂന്ന്, ജിസാന്‍-രണ്ട്, തബൂക്ക്-ഒന്ന്, അല്‍ജൗഫ്-ഒന്ന്, ഹായില്‍-ഒന്ന്, അല്‍ ബാഹ-ഒന്ന് എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളിലെ പുതിയ രോഗ ബാധ.

 

 

 

Latest News