പെണ്‍കുട്ടിയെ വാഹനത്തില്‍കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

നീലേശ്വരം- പതിനഞ്ചുകാരിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ടിപ്പർ ലോറി ഡ്രൈവറായ യുവാവിനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.

മടിക്കൈ എരിക്കുളം കുഞ്ഞിപ്പള്ളത്തെ പാറപ്പുറം വീട്ടിൽ പി.ആർ.ഹരിനാഥ് (25)നെയാണ് പോക്സോ ചുമത്തി അറസ്റ്റുചെയ്തത്. എസ്.ഐ. ഇ.ജയചന്ദ്രന്റെ നേതൃത്വത്തിലാണ് എരിക്കുളത്തുവെച്ച് ഇയാളെ പിടികൂടിയത്.

Latest News