വിമാന കമ്പനികള്‍ക്ക് 85 ശതമാനം സര്‍വീസുകള്‍ക്ക് അനുമതി

ന്യൂദല്‍ഹി- ഇന്ത്യയില്‍ വിമാന കമ്പനികള്‍ക്ക് 85 ശതമാനം വരെ സര്‍വീസ് നടത്താന്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. കോവിഡ് കാലത്തിനു മുമ്പത്തെ സര്‍വീസുകളില്‍ 85 ശതമാനം വരെ പുനരാരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇത് 72.5 ശതമാനമാണ്.
ഓഗസ്റ്റ് 12 മുതലാണ് 72.5 ശതമാനം സര്‍വീസ് നടത്താന്‍ അനുവദിച്ചിരുന്നത്. ജൂലൈ അഞ്ച് മുതല്‍ ഓഗസ്റ്റ് 12 വരെ ഇത് 65 ശതമാനവും ജൂണ്‍ ഒന്നു മുതല്‍ ജൂലൈ അഞ്ച് വരെ 50 ശതമാനവും ആയിരുന്നു.
രണ്ടു മാസത്തെ ഇടവേളക്കുശേഷം മേയ് 25 ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചപ്പോള്‍ കോവിഡിനുമുമ്പത്തെ സര്‍വീസുകളില്‍ 33 ശതമാനം സര്‍വീസ് നടത്താന്‍ മാത്രമേ അനുമതി നല്‍കിയിരുന്നുള്ളൂ.

 

Latest News