അവധിയില്‍ പോയവരെ പിരിച്ചുവിടരുത്- ദുബായ് മാനവ വിഭവശേഷി മന്ത്രാലയം

ദുബായ്- അവധിയില്‍ പോയ തൊഴിലാളികളെ പിരിച്ചുവിടുകയോ താക്കീത് നല്‍കുകയോ ചെയ്യരുതെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ തൊഴിലാളികളും തൊഴിലുടമകളും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അറിഞ്ഞിരിക്കണം. തൊഴില്‍ കരാറിന്റെ പകര്‍പ്പ് തൊഴിലാളിക്ക്  നല്‍കുകയും  ഇതിലെ വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിവിധ ഭാഷകളില്‍ മന്ത്രാലയം പുറത്തിറക്കിയ തൊഴില്‍ നിയമങ്ങളെക്കുറിച്ച് ഇരു വിഭാഗവും വായിച്ചു മനസ്സിലാക്കുകയും ജോലി സമയം നിശ്ചയിക്കുകയും വേതനം കൃത്യമായി നല്‍കുകയും വേണം.

 

Tags

Latest News