Sorry, you need to enable JavaScript to visit this website.

ഓഗസ്റ്റില്‍ യു.എ.ഇയിലെത്തിയത് 25 ലക്ഷം യാത്രക്കാര്‍, 207 ശതമാനം വര്‍ധന

ദുബായ് - വിദേശങ്ങളില്‍നിന്ന് യു.എ.ഇയിലെത്തുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ മാസം 207 ശതമാനം തോതില്‍ വര്‍ധിച്ചതായി യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം 25 ലക്ഷത്തിലേറെ യാത്രക്കാര്‍ വിമാന സര്‍വീസുകളില്‍ രാജ്യത്തെത്തി. 2020 ഓഗസ്റ്റില്‍ ആകെ 8,14,000 യാത്രക്കാരാണ് എത്തിയത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം രാജ്യത്തെത്തിയ യാത്രക്കാരുടെ എണ്ണം 207 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ മാസം 45,953 വിമാന സര്‍വീസുകളാണ് രാജ്യത്ത് നടന്നത്.
എക്‌സ്‌പോ 2020 ദുബായ്ക്ക് ആതിഥ്യം വഹിക്കുന്നതിനോടനുബന്ധിച്ച് അടുത്ത ആറു മാസം ആഗോള തലത്തില്‍ യാത്രക്കാരുടെ ഒന്നാമത്തെ ലക്ഷ്യസ്ഥാനമായി മാറാനാണ് യു.എ.ഇ ആഗ്രഹിക്കുന്നത്. യു.എ.ഇയില്‍ ഹോട്ടല്‍ മേഖലയും ഉണര്‍വ് വീണ്ടെടുത്തിട്ടുണ്ട്. ബുക്കിംഗുകള്‍ വര്‍ധിച്ചതോടെ ഹോട്ടല്‍ ബുക്കിംഗ് നിരക്കുകള്‍ സാധാരണ നിലയിലെത്തി. കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ യു.എ.ഇ സ്വീകരിച്ച നടപടികള്‍ സുരക്ഷിത യാത്രാ ലക്ഷ്യസ്ഥാനമെന്നോണം യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിച്ചു.

 

Latest News