Sorry, you need to enable JavaScript to visit this website.

അക്ഷരമുറ്റത്തേക്കവർ കിതച്ചോടിയെത്തും

കോവിഡ് ആക്രമണത്തിൽ സംജാതമായ ഓൺ ലൈൻ പഠനം കുട്ടികളുടെ തുടർച്ചയായി നടന്നു പോന്നിരുന്ന വിദ്യഭ്യാസ രീതിയെ കാര്യമായി തന്നെ ബാധിച്ചിരിക്കുന്നു. അവർ അണിഞ്ഞൊരുങ്ങി കൂട്ടമായി സ്‌കൂളിലേക്ക് പോകുന്ന ആ സുന്ദരമായ കാഴ്ച നിലച്ചിട്ട് വർഷം ഒന്നര കഴിഞ്ഞു.വീട്ടിലിരുന്ന് മടുത്തെന്ന കുട്ടികളുടെ കമന്റുകൾ നാം ഒരുപാട് കേട്ടു കഴിഞ്ഞു. മറ്റു നിർവാഹമില്ലെന്ന് എൽ കെ ജി ക്കാരൻ പോലും തിരിച്ചറിഞ്ഞു. ഒന്നര വർഷത്തോളമായി വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസിക നില മുഷിഞ്ഞു കൊണ്ടിരിക്കുന്നു. അക്ഷരമുറ്റത്തെത്താൻ വെമ്പുന്ന മനസ്സുമായാണവർ
കാത്തുനിൽക്കുന്നത്. പറഞ്ഞ മുറക്ക് ഓൺലൈനിൽ പഠനം നടക്കുന്നു എന്ന് മാത്രം. മടുപ്പിക്കലി ലേക്കാണ് കുട്ടികൾ എത്തിയത്. പലരും ക്ലാസുകളിൽ പങ്കെടുക്കാതെ അലസമായി നടക്കുന്നു. സ്‌കൂൾ തുറക്കുന്നതോടെ ഇതിനെല്ലാം മാറ്റം വരും.
സ്‌കൂൾ അടച്ചിട്ടതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. തുറക്കണമെന്ന ആവശ്യമാണ് പൊതുസമൂഹം മുന്നോട്ട് വെക്കുന്നത്. അതിന്റെ ചർച്ച പല ഭാഗങ്ങളിൽ ചൂടോടെ തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഒന്നാമത്തേത് അക്ഷരമുറ്റവും കൂട്ടുകാർക്കൊപ്പമുള്ള കളി ചിരിയും കഥ പറച്ചിലിലൂടെയുമുള്ള ആനന്ദകരമായ അന്തരീക്ഷത്തിൽ നിന്നുള്ള
പഠനമാണ് ഏറ്റവും ഫലപ്രദമെന്നതാണ് ബോധ്യപ്പെടുത്തിത്തന്നത്.
ഇതൊന്നുമില്ലാതെയുള്ള പഠനരീതി ഓൺലൈൻ ക്ലാസിലും പരീക്ഷയിലും മാത്രമൊതുങ്ങുന്നതായി മാറിക്കൊണ്ടിരിക്കുമ്പോൾ നികത്താനാവാത്ത കുറവുകളാണ് വളരുന്ന പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്നത്. ഈ പ്രതിസന്ധിയിൽ വിദ്യ നഷ്ടപ്പെടാതിരിക്കാൻ മറ്റൊരു വഴി എന്ന് മാത്രമേ ഈ ഓൺലൈൻ രീതിയെ കാണാനൊക്കൂ. 
സ്‌കൂളെന്നാൽ പഠനം മാത്രമല്ലല്ലോ. ആയതിനാൽ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്ക് വഹിക്കുന്ന അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ഭാവിക്ക് മുതൽകൂട്ടാകുന്ന പലതും നേട്ടപ്പട്ടിക യിലേക്ക് സ്വരൂപിച്ചു വെക്കാനുമുണ്ട്.
കലാമേളകളെത്തും. പിറ#െക കായിക മേളകളെത്തും അങ്ങനെ പല വിധ മത്സരങ്ങളുമൊക്കെയായി കുട്ടികൾക്ക് ഭാവി ജീവിതത്തിൽ ഓർത്തുവെക്കാനുള്ള സുന്ദരമായ ഓർമകൾ സമ്മാനിക്കുന്നിടമാണ് വിദ്യാലയം.
എന്തായാലും സ്‌കൂൾ തുറക്കണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നു എന്നത് എല്ലാവർക്കും ഏറെ ആശ്വാസം പകരുന്നതാണ്.
കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് കൊണ്ടു മാത്രമേ അടച്ചിട്ട വാതിലുകൾക്ക് മുന്നിലേക്ക് നടക്കാൻ പറ്റുകയുള്ളൂ എന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. അവിടെയാണ് തുടർന്നു പോക്കിനുള്ള സാധ്യതകൾ കിടക്കുന്നത്. മാസ്‌കിനുള്ളിലെ പ്രതിരോധവും കോവിഡിനെ ചെറുക്കാനുള്ള മറ്റു നിയമങ്ങളും പാലിക്കാൻ അവരെ പ്രാപ്തരാക്കും വിധം നന്നായി പറഞ്ഞു പഠിപ്പിക്കണം. കാരണം കുട്ടികളാണ്. കൂട്ടുകാർക്കിടയിലെത്തുമ്പോൾ ഇതൊന്നും അവർ അനു
സരിക്കണമെന്നില്ല. കുട്ടികളും അധ്യാപകരും ഒത്തു ചേരുന്ന ഹർഷാരവം കാണാൻ കാത്തിരിക്കുകയാണ് അക്ഷരമുറ്റത്തെ ഓരോ തരിമണ്ണും. സ്‌കൂളിന്റെ അന്തരീക്ഷം കുട്ടികൾക്കേകുന്ന പറഞ്ഞറിയിക്കാനാവാത്ത
വാക്കുകൾക്കപ്പുറത്തെ ആനന്ദം പോലെ മറ്റെന്തുണ്ട്. ലോക്ഡൗൺ തുടങ്ങി മൂന്ന് മാസം മുമ്പേ അത് കുട്ടികൾ ലോകത്തെ അറിയിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് മടുത്തെന്ന് ഓരോ കുട്ടിയും പറഞ്ഞു കൊണ്ടിരിക്കുകയാണ്.
ഒന്നര വർഷത്തോളമായി കുട്ടികളും ഒപ്പം രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന് ആശ്വാസം പകരുന്നതാണ് സ്‌കൂൾ തുറക്കാനുള്ള തീരുമാനം. എന്നിരുന്നാലും ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണവും ടി പി ആറും കൂടുന്നത് സ്‌കൂൾ തുറക്കുന്നു എന്ന വാർത്ത ഭീതിയിലാഴ്ത്തുന്നതാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്‌കൂൾ തുറക്കണമെന്ന ആവശ്യമാണ് എല്ലാവരും മുന്നോട്ടു വെക്കുന്നത്. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു കഴിഞ്ഞു.
 

Latest News