കല്യാണപിറ്റേന്ന് കിട്ടിയ സര്‍പ്രൈസ്, ഭര്‍ത്താവ്  നല്‍കിയ സമ്മാനത്തെക്കുറിച്ച് എലീന പടിക്കല്‍

കോഴിക്കോട്- സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹങ്ങളില്‍ ഒന്നായിരുന്നു അവതാരക എലീന പടിക്കലിന്റേത്. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നു താരം വിവാഹിതയായത്. ഇപ്പോഴിതാ കല്യാണപിറ്റേന്ന് ഭര്‍ത്താവ് രോഹിത് നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് തുറന്ന് പറയുകയാണ് എലീന.സര്‍പ്രൈസ് നല്‍കുന്ന കാര്യത്തില്‍ രോഹിത് ആണ് മുന്നിലെന്ന് എലീന പറയുന്നു.കല്യാണം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ രോഹിത് പുറത്ത് പോയി.വേഗം തിരിച്ച് വന്ന് റൂമിലേക്ക് പോയി. എന്നിട്ട് എന്നെ വിളിക്കുന്നു. കൈയിലൊരു സമ്മാനപൊതിയും. അതില്‍ 12 പ്രൊ മാക്സ് ആയിരുന്നുവെന്ന് എലീന പറയുന്നു. 
 

Latest News