തിരുവനന്തപുരം- വ്യക്തികളുടെ തെറ്റിനെ മതത്തിന്റെ പേരില്‍ ചാര്‍ത്തരുതെന്നാണ് സിപിഎമ്മിന്റെ നിലപാടെങ്കിലും പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ദരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്.
ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ അതിനോടൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുമെന്നും രണ്ടിനോടും സിപിഎം പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തകര്‍ക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെ ശ്രമം. കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന് സ്വീകാര്യത കിട്ടിയില്ലെന്നും വര്‍ഗീയ ശക്തികളുടെ നിലപാടിനൊപ്പം ജനങ്ങള്‍ നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






