സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് 20 വര്‍ഷം തടവ്

ഹൈദരാബാദ്- സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിക്കു 20 വര്‍ഷം തടവ്. ഹൈദരാബാദിലെ ഒരു സ്‌കൂളില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന കെ. ജ്യോതിയെയാണ് പോക്‌സോ കേസില്‍ ശിക്ഷിച്ചത്. യുവതി 20,000 രൂപ പിഴ അടക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ഉത്തരവിട്ടു.
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ 2017 ഡിസംബറിലാണ് ചന്ദ്രയാന്‍ഗുട്ട േെപാലീസ് കേസെടുത്തത്. സംഭവം പുറത്തു പറയരുതെന്നാവശ്യപ്പെട്ട് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും  പിതാവ് പരാതിയില്‍ പറഞ്ഞിരുന്നു.

 

Latest News