Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

ഉമ്മന്‍ ചാണ്ടിയുടെ ഡോക്യുമെന്ററി 'ദ അണ്‍നോണ്‍ വാരിയര്‍'; ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

കോട്ടയം- ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശന സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചിറങ്ങുന്ന ദ് അണ്‍നോണ്‍ വാരിയര്‍ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി മമ്മൂട്ടി. ഡോക്യുമെന്ററിയുടെ ടീസര്‍ ഔദ്യോഗികമായി റിലീസ് ചെയ്യുന്നു എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടെ കുറിപ്പ് 'മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശന സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയപൊതു ജീവിതത്തെ ആസ്പദമാക്കി ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറക്കുന്ന ഡോക്യുമെന്ററി 'ദ അണ്‍നോണ്‍ വാരിയര്‍' ടീസറിന്റെ ഔദ്യോഗിക റിലീസ് സന്തോഷത്തോടെ നിര്‍വഹിക്കുന്നു'. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ഡോക്യുമെന്ററി റിലീസ് ചെയ്യും. 13 മിനിറ്റാണ് ദൈര്‍ഘ്യം. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡോക്യുമെന്റെറി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ പുറത്തിറങ്ങും.
ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മക്ബൂല്‍ റഹ്മാന്‍ ആണ്. നിര്‍മ്മാണം ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. നിബിന്‍ തോമസ്, അനന്തു ബിജു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസ്സന്‍, പ്രപഞ്ചന എസ് ബിജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Latest News